ഉദ്യാനനഗരം ചവറ്റുകൂനയായി മാറുന്നുവോ

യെലഹങ്ക: നഗരം വസന്തത്തിന്‍റെ ഉടയാട അണിയുന്ന കാഴ്ചയുടെ മാമാങ്കം ഒരു വശത്ത്.വഴിയോരം നിറയുന്ന മാലിന്യങ്ങളുടെ കൂമ്പാരം ബാംഗ്ലൂര്‍ നഗരത്തിന്‍റെ മറ്റൊരു നേര്‍കാഴ്ച .യെലഹങ്കക്കടുത്തുള്ള അനന്തപുര ഗ്രാമം  അതിന്‍റെ തെരുവുകളും ജനവാസമില്ലാത്ത സ്ഥലങ്ങളും മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നതിന് സാക്ഷിയാവുന്നു.

അനന്തപുരഗ്രാമത്തിലെ    60 – വയസ്സുള്ള കടയുടമ മുനിയപ്പ പറഞ്ഞു ‘മാലിന്യശേഖരണം ദിനചര്യയുടെ ഭാഗമല്ല. മാലിന്യങ്ങള്‍ വഴിയോരത്ത് നിക്ഷേപിക്കുന്നതില്‍ ആരും അപാകത കാണുന്നില്ല.” നഗരത്തിന്‍റെ ആന്തരികഹൃദയത്തില്‍ പുഴുക്കള്‍ നിറയുന്നു. മാലിന്യങ്ങളും അതു സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഗ്രാമത്തിന്‍റെ മക്കള്‍ക്കറിയില്ല.
വളരെ വര്‍ഷങ്ങളായി യെലഹങ്കയില്‍ താമസിക്കുന്ന കെ.ഇ.ബി ഓഫീസര്‍ ശ്രിനിവാസ് നായക് ഇങ്ങനെ അഭിപ്രായപെട്ടു ”നഗരം മാലിന്യ നിര്‍മാര്‍ജനത്തില്‍ വളരെ മുന്നേറിയിരിക്കുന്നു.പക്ഷെ ബോധവല്‍കരണത്തില്‍ ഇനിയും വളരെ  മുന്നേറണം.”യെലഹങ്ക ന്യൂടൌണ്‍ -ലെ സ്ഥിതിയും വിത്യസ്തമല്ല. വഴിയോരം നിറയെ പ്ലാസ്റ്റിക്‌ ബാഗുകളാണ്.ജീവനീരിന്‍റെ ഉറവിടമായ തടാകങ്ങളും നിലനില്‍പ്പിന്‍റെ ഭീതിയിലാണ്.

മാലിന്യ നിര്‍മാര്‍ജനം സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്വമാണോ.ആളുകള്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ ശ്രദ്ധിക്കുക.ഉദ്യാനനഗരത്തെ സ്വപ്നനഗരമാക്കേണ്ടത് ഒത്തൊരുമിച്ചു വേണം.
നാം നമ്മുടെ മതില്‍കെട്ടിനപ്പുറത്തെ നമ്മുടെ നഗരത്തെഓര്‍ത്തു വേദനിക്കാന്‍ തുടങ്ങിയാല്‍ ബാംഗ്ലൂര്‍ ശുചിത്വത്തിന്‍റെ തലസ്ഥാനമാവാന്‍ ദിവസങ്ങള്‍ മതിയാവും.കാലം ഈ നഗരത്തിന് സമ്മാനിച്ച അതിന്‍റെ കിരീടത്തിലെ പൊന്‍തൂവല്‍ സംരെക്ഷിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്.

JISHO SUNIL

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s