വെണ്മയുടെ പരിശുദ്ധിയില്‍


കൊമേഴ്സ്‌ല്‍ സ്ട്രീററ്:
  സംസ്കാരം അതിന്‍റെ പ്രൌഡി വിളിച്ചോതുന്ന നിറങ്ങളുടെ വര്‍ണചാര്‍ത്ത്. മലയാണ്മ മറുനാടിന് സമ്മാനിച്ച അഴകിന്‍റെ വിസ്മയപുടവ. ബ്രിട്ടീഷ്‌ ആധിപത്യത്തിനും വളരെ മുന്‍പേ മലനാട്ടു സുന്ദരികളുടെവശ്യസൗന്ദര്യത്തിന്ചാരുതയേകിയ മുണ്ടും നേര്യതും രൂപംമാറി കേരളസാരിയായി.  പണ്ഡിതനും പാമരനും ഒരുപോലെ ഓണകാഴ്keralasariച്ച ഒരുക്കുന്ന കേരള നാടിന്‍റെ ഈ പൈതൃകസ്വത്ത്‌ ദേശങ്ങള്‍ കടന്ന് ലോകത്തിന്‍റെ എല്ലാ കോണില്‍നിന്നും ആവശ്യക്കാര്‍ ചോദിച്ചുവരുന്ന വസ്ത്ര വിപണിയില വിശിഷ്ടവസ്ത്രമായി മാറിയിരിക്കുന്നു.

ബാംഗ്ലൂര്‍ നഗരത്തില പ്രമുഖതുണിക്കടയിലെ ജീവനക്കാരി 36- വയസ്സുള്ള അനുപമ അഭിപ്രായപെട്ടു. ‘ഞാന്‍ 10 വര്‍ഷമായി വസ്ത്ര വ്യാപാരരംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. മുമ്പൊക്കെ കേരള സാരിയുടെ ആവശ്യക്കാര്‍  മലയാളികള്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന്‍ മറുനാട്ടുകാരും ഈ സാരികള്‍ ചോദിച്ചു വരുന്നു.’ ഫാഷന്‍ തരംഗങ്ങള്‍ കേരള സാരിയില്‍ പല പുതുമകള്‍ പരീക്ഷിക്കുന്നത്‌ പുതിയ കാഴ്ചയാണ്‌.

വെള്ളയും സ്വര്‍ണ്ണകസവുമായ പഴയ രീതിയില്‍ നിന്നും മാറി വിവിധ നിറങ്ങളിലും മാതൃകകളിലും ഉള്ള ബോര്‍ഡറുകള്‍ ഈ സാരികള്‍ക്ക് പുതിയൊരു ആകര്‍ഷണം നല്‍കുന്നുണ്ട്.

ഇവയുടെ വിലനിലവാരം നോക്കിയാല്‍ 350 മുതല്‍ 20000 രൂപാ വരെയുള്ള സാരികള്‍ വിപണിയില്‍ ലഭ്യമാകുന്നുണ്ട്.  കോട്ടന്‍സില്‍ക്കില്‍ സ്വര്‍ണ്ണകസവുള്ള ബോര്‍ഡറുമായി പുതിയ രൂപത്തില്‍ വിപണിയെ കീഴടക്കിയ കേരളസാരിയുടെ വില 3000 -യില്‍ നിന്നും തുടങ്ങുന്നു. ഇവ മുഖ്യമായും വിവാഹ ആവശ്യത്തിനാനായി ഉപയോഗിക്കുന്നു.

പല്ലുവിലെ കസവിന്‍റെ ഗുണനിലവാരവും ലഭ്യതയും സാരികളുടെ വിലയെ സ്വാധിനിക്കുന്നു.കേരളഖാദി ബോര്‍ഡ് ജീവനക്കാരിയായ വത്സല ഇങ്ങനെ അഭിപ്രായപ്പെടുന്നു.’’ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കോട്ടന്‍ കേരളസാരികളുടെ വിലയില്‍ 40% വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.സാരികളിലെ പുതുമകളുടെ പരീക്ഷണങ്ങള്‍ കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളില്‍ ധാരാളമായി കാണുന്നു,ടെമ്പിള്‍ ഡിസൈന്‍ എന്ന് പരക്കെ അറിയപ്പെടുന്ന ചിത്രമാതൃകകളിലും കേരളസാരികള്‍ ലഭ്യമാണ്.’

കേരളസസാരിക്കു മാത്രമായി ഓണ്‍-ലൈന്‍ ഷോപ്പിംഗ് ലഭ്യമാണ്.ബോളിവുഡ് സിനിമകളില്‍ ഈയിടെ പ്രത്യക്ഷപ്പെട്ട കേരളസാരി യുവജനങ്ങളുടെ ഇടയില്‍ ഇതിന്‍റെ മതിപ്പ് കൂട്ടിയിരിക്കുന്നു. കേരളസാരി ഉടുക്കുന്നവിധത്തെ കുറിച്ചുള്ള യു-ട്യൂബ് വീഡിയോകളും മറ്റും കടല്‍കടന്ന ഈ സാരിയുടെ പ്രശസ്തി വ്യക്തമാക്കുന്നു.

നിര്‍മ്മലമായൊരു നിശീധിനിയില്‍ ഇളം തെന്നല്‍ പോലെ സ്ത്രീയുടെ അഴക്‌. അവള്‍ ആരെയാണ് മോഹിപ്പിക്കാത്തത്.  നിങ്ങളില്‍ പ്രണയവും വാല്‍സല്യവും ഗ്ര്യഹാതുരത്വം ജനിപ്പിച്ചു ജനിമൃതികളില്‍ മനുഷ്യന് കൂട്ടായെത്തിയ സ്ത്രീ.അവളുടെ അഴകിന് പരിശുദ്ധിയേകാന്‍ മലയാണ്മ സമ്മാനിച്ച വെണ്മയുടെ ഉടയാട.അത് രൂപഭേദം മാറി നമ്മെ ത്രസിപ്പിച്ച് ദേശഗമനം നടത്തുമ്പോള്‍ പൈതൃക സമ്പന്നതയില്‍ നാം പുളകിതരാകുന്നു.

Jisho Sunil

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s