ഡെങ്കിപ്പനിക്ക് പ്രകൃതിയുടെ ഔഷധ കലവറ

papayaസഹകാര്‍ നഗര്‍:  നഗരത്തില്‍ ഡെങ്കിപനി വ്യാപകമാകുന്നു. ഡെങ്കി വരുത്തുന്ന വൈറസുകള്‍ ഏഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളില്‍ പരാദമായി വസിക്കുന്നു . സങ്കടകരമെന്നു പറയട്ടെ ഈ വൈറല്‍പനിക്ക് പ്രചുരപ്രചാരത്തിലുള്ള അലോപ്പതി വൈദ്യശാഖയില്‍ ഫലപ്രദമായ ചികിത്സാരീതികള്‍ നിലവിലില്ല.

പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആയിരകണക്കിന് പേരെയാണ്‌ ഓരോ വര്‍ഷവും ഈ വൈറസ്‌ കൊന്നൊടുക്കുന്നത്. ഈ സാഹചര്യത്തില്‍ പകരചികിത്സാരീതികള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.

ശ്രീലങ്കയില്‍ ഈ അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ ഡെങ്കിപ്പനി എന്ന മാരകരോഗത്തിന് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ലഭ്യമായ കപ്ലങ്ങ ഇലകള്‍ വളരെ പ്രയോജനപ്രദമാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. കപ്ലങ്ങ ഇലകളിലെ കൈമോപപൈന്‍,പപൈന്‍ എന്നീ എന്‍സൈമുകളുടെ വൈദ്യശാസ്ത്ര പ്രസക്തി ക്യാന്‍സര്‍ രോഗത്തിനും ഫലപ്രദമാണ് എന്ന് തെളിയിച്ചിട്ടുണ്ട്.

ഡെങ്കിപനിക്ക് ചികിത്സയിലായിരുന്ന 32 വയസ്സുകാരന്‍ രാജ പറഞ്ഞു ‘ആയുര്‍വേദചികിത്സ വിദഗ്ദ്ധനായ സുഹൃത്ത് പറഞ്ഞാണ് കപ്ലങ്ങ നീരു കുടിച്ചത് അത് പ്ലേറ്റ്ലറ്റുകളുടെ വര്‍ദ്ധനവിനു സഹായിച്ചു.’ എന്നാല്‍ അനേകം ചികിത്സ വിദഗ്ദ്ധരും ഇതു വെറുമൊരു പ്ലസീബോ ഇഫക്ട് മാത്രമാണെന്നും അഭിപ്രായപ്പെടുന്നു .നാട്ടുവൈദ്യത്തില്‍ സാധാരണയായ് ഒറ്റമരുന്നായ് ഉപയോഗിക്കുന്ന കപ്ലങ്ങ ഇലനീര് മറ്റു ആരോഗ്യ പശ്നങ്ങള്‍ സൃഷ്ട്ടിക്കില്ല.

ഹോമിയോഡോക്ടറായ ബിനി ബിനോ പറഞ്ഞു “തന്‍റെ പല രോഗികളിലും കപ്ലങ്ങനീരു വൈറല്‍പ്പനിക്ക് ഫലപ്രദമായി കാണുന്നു . എന്നാല്‍ ഇതിന്‍റെ ശാസ്ത്രിയ വശങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു”.

കപ്ലങ്ങനീരിനെ കൂടാതെ വിപണിയില്‍ ലഭ്യമായ കിവിപഴവും ഡെങ്കിപ്പനിക്ക്ഫലപ്രദമായി അനേകരും കരുതുന്നു . എന്നാല്‍ കിവി പഴം ഡെങ്കി രോഗികളുടെ പ്ലേറ്റ്ലെറ്റ്‌ വര്‍ദ്ധനയില്‍ സ്വാധിനം ചെലുത്തുന്നതായ് ഒരു പഠനങ്ങളും തെളിയിച്ചിട്ടില്ല. ചെന്നൈയിലുള്ള ഡോക്ടര്‍ താമര അഭിപ്രായപ്പെട്ടു ” കിവി പോഷകങ്ങളുടെ കലവറയാണ്. രോഗബാധിതര്‍ ഇതു കഴിക്കുമ്പോള്‍ അവരുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുന്നു. അതല്ലാതെ കിവിക്കും പ്ലേറ്റ്ലെറ്റ്‌ വര്‍ദ്ധനവിനും നേരിട്ടു ബന്ധമുള്ളതായ് തോന്നോന്നില്ല”.

വൈറസ്സുകള്‍ എല്ലാടവും സംഹാരതാണ്ഡവമാടുകയാണ്. നമ്മുടെ പൈതൃക ചികിത്സക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാലം ഫലപ്രദമെന്നു തെളിയിച്ച പകരചികിത്സ രീതികള്‍ അലോപ്പതിയില്‍ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലാത്ത പല രോഗങ്ങള്‍ക്കും പ്രയോജനമാണ്. പ്രകൃതിയെയും മനുഷ്യനെയും ഒന്നായ് കാണുന്ന ഈ ചികിത്സകള്‍ വൈദ്യശാസ്ത്രത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നു. പ്രകൃതിയില്ലാതെ മനുഷ്യനു നിലനില്‍പ്പില്ല എന്നുള്ള അറിവും പകര്‍ന്നു തരുന്നു.

Jisho Sunil

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s