നാം മറന്ന നമ്മുടെ അയല്‍ക്കാര്‍


slumഹനുമപ്പാ ലേ ഔട്ട്‌:
നാഗരികതയുടെ വര്‍ണശബളിമയില്‍ നമ്മള്‍ മറന്നുപോയ നമ്മുടെ അയല്‍ക്കാര്‍. യെലഹങ്കയിലെ ഹനുമ്മപ്പ ലേ -ഔട്ടിലെ 88 –ഓളം വീടുകള്‍തരുന്ന വ്യത്യസ്തമായ കാഴ്ച.

13 – വയസ്സുകാരി പാപ്പാത്തി അവളുടെ വീടിനെക്കുറിച്ച് പറഞ്ഞുതുടങ്ങി. “വീട്എനിക്ക് സുരക്ഷിതസ്ഥാനമല്ല. പറയാതെ പെയ്യുന്ന മഴയില്‍ വെള്ളംകയറിയ കുടിലില്‍ ഞങ്ങളുടെ ഉറക്കം നഷ്ട്ടപ്പെടുന്നു. രാത്രിയില്‍ ക്ഷണിക്കാത്ത അതിഥികളായ ഇഴജന്തുക്കള്‍ എന്നും തലവേദനയാകുന്നു”.

ഏതാനും പ്ലാസ്റ്റിക്‌ഷീറ്റുകളും പത്തോ പതിനഞ്ചോഇഷ്ടികകളുംഅടുക്കി വച്ച ഒരു ത്രിമാനരൂപമാണ് ഈ ചേരിയിലെ മിക്ക വീടുകളും.  42 വയസ്സുള്ള വീട്ടുവേലക്കാരി തിലകമ്മ പറഞ്ഞു. “വീട് എനിക്ക് വിദൂരതയിലെ സ്വപ്നം മാത്രമാണ്.” ശുചിത്വം, ആരോഗ്യപരിപാലനം, തൊഴിലില്ലായ്മ ഇങ്ങനെ ഇവിടുത്തെആളുകളുടെ തലയ്ക്കു മുകളില്‍ നൂറു നീറുന്ന പ്രശ്നങ്ങള്‍ ആണ്.

ഈ വീടുകളില്‍നിന്നും വരുന്ന മാലിന്യങ്ങള്‍ ചുറ്റുവട്ടത്തു സൃഷ്ടിക്കുന്നപരിസ്ഥിതി പ്രശ്നങ്ങള്‍ നിരവധിയാണ്. അന്യദേശ തൊഴിലാളികളായ ഇവര്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ ഇവിടെ താമസിച്ചു പിന്നീട് വേറെ മേച്ചില്‍പുറങ്ങള്‍ തേടുന്നു . ഗ്രാമങ്ങളില്‍നിന്നും നഗരപ്രാന്തങ്ങളില്‍ കുടിയേറുന്ന ഇവരെ ബോധാവല്‍ക്കരിക്കുക എന്നത് -അവശ്യം വേണ്ട നടപടിയാണ്‌.   22- വയസ്സുള്ള അനില്‍ അനാഥനാണ്. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന പട്ടിണി ഈ യുവാവിനെകൊണ്ടെത്തിച്ച ത്സാമുഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലാണ്.

ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ഇത്തരം തെരുവുവീടുകളെകുറിച് ഗൌരവാഹമായി ചിന്തിക്കേണ്ടിയിരിക്കുന്നു . ബാല്യം വിടാത്ത കുരുന്നുകളും, യൌവനംപൂകുന്ന ബാലികമാരും വിദൂരതയില്‍ സ്വപ്‌നങ്ങള്‍ കാണുന്നു. ഇവരുടെ ജീവിത പ്രശ്നങ്ങള്‍ ആരെങ്കിലും കാണുന്നുവോ?

Jisho Sunil

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s