എയര്‍പോര്‍ട്ട് പിക്നിക്‌ സ്പോട്ട് ആയി മാറുന്നു

KIAL17ദേവനഹള്ളി: നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും മാറി സ്വച്ഛന്ദമായ അന്തരീക്ഷത്തിലൂടെ ഒരു  യാത്ര. ഈ നഗരം എന്നും പുതുമകള്‍ തേടിയുള്ള യാത്രയിലാണ്. വൃക്ഷതലപ്പുകള്‍ ആകാശസീമകളെ തൊട്ടു നില്‍ക്കുന്ന ഹരിതധവള വര്‍ണ കാഴ്ചകള്‍ കണ്ട് ഒഴുകി ഒരു യാത്ര.

ബാംഗ്ലൂര്‍നോര്‍ത്തില്‍ നിന്നും വാരാന്ത്യവിനോദത്തിനായ് പലരും എയര്‍പോര്‍ട്ട് തെരഞ്ഞെടുക്കുന്നു. നഗരത്തിലെ നീണ്ട ഗതാഗതകുരുക്കില്‍ സമയം കളയേണ്ട കാര്യമില്ല. എയര്‍പോര്‍ട്ടില്‍ പുതുതായ് വന്ന ഭക്ഷണശാലകളാണ് മുഖ്യ ആകര്‍ഷണം.

ഹെബ്ബാളില്‍ താമസിക്കുന്ന ഐ .ടി ഉദ്യോഗസ്ഥ ദിവ്യ പറഞ്ഞു “തനിച്ചു താമസിക്കുന്ന എന്നെ പോലുള്ളവര്‍ക്ക് രാത്രി വൈകിയും സുരക്ഷിതമായി പോകാനൊരിടമാണിത്. രാത്രിയിലുടനീളം  തുറന്നിരിക്കുന്ന ഭക്ഷണശാലകള്‍ ഇവിടുത്തെ ആകര്‍ഷണങ്ങളിലൊന്നാണ്”.

`സബ് വെ, ഹട്ടി കാപ്പി, കാട്ടി സോണ്‍, മയ്യാസ്, കഫെ നൊയര്‍, കഫെ കോഫി ഡേ തുടങ്ങിയ വിപണിയിലെ പ്രഗല്‍ഭര്‍ ഒരു കുടക്കീഴില്‍ ഒരുക്കുന്ന രുചിമേളം. ഏകദേശം ഇരുനൂറോളം പേര്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കിയിരിക്കുന്നു.

എയര്‍പോര്‍ട്ട് നവീകരണത്തിന് ശേഷമുള്ള സ്ഥലസൗകര്യം ആളുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു. സബ് വെ ഷോപ്പു ജീവനക്കാരന്‍ വിവേക് പറഞ്ഞു  “ഏകദേശം ആയിരത്തിലധികം ആളുകള്‍ ഇവിടുത്തെ ഓരോ ഷോപ്പിലേയും ഭക്ഷണസൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. ദിവസം മുഴുവന്‍ തുറന്നിരിക്കുന്നതിനാലും ഗുണനിലവാരമുള്ള ഭക്ഷണം കൊടുക്കുന്നതിനാലും യാത്രക്കാരും പുറത്തുള്ളവരും നന്നായി ആസ്വദിക്കുന്നുണ്ട്”.

ദേവനഹള്ളിയ്ക്കടുത്തു താമസിക്കുന്ന മിക്ക എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും ഇതു സൗകര്യപ്രദമാണ്. മാനേജ്‌മെന്റിനു ലാഭവിഹിതം കൊടുത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ ഷോപ്പുകള്‍ പ്രതിസന്ധി നേരിടുന്നുമില്ല. ഒറ്റക്കുമകനെ വളര്‍ത്തുന്ന സീമ പറഞ്ഞു “രാത്രിയില്‍ മകനോടോപ്പോം യാത്ര പോകാന്‍ സുരക്ഷിതമായൊരു ഇടം തേടി നടന്നപ്പോഴാണ് സുഹൃത്ത് പറഞ്ഞ് എയര്‍പോര്‍ട്ടിലെ സൗകര്യം അറിഞ്ഞത്.  ഇപ്പോള്‍ വാരാന്ത്യം മിക്കവാറും ഇവിടെ വരുന്നു. സ്കൂള്‍   വിദ്യാര്‍ഥിയായ മകനോടൊപ്പം രാത്രി വൈകിയും ഇവിടെ വരാം”.

സുരക്ഷിതത്വം, ഗുണവിലവരമുള്ള ഭക്ഷണം. രാത്രി വൈകിയും തുറന്നിരിക്കുന്ന ഷോപ്പുകള്‍, പാര്‍ക്കിംഗ് സൗകര്യം ഇതെല്ലാം ആളുകളെ   ആകര്‍ഷിക്കുന്നു. വ്യത്യസ്തത ആരാണ് ഇഷ്ട്ടപ്പെടാത്തത്. എയര്‍പോര്‍ട്ടില്‍ വാരാന്ത്യം ചെലവിടുന്നത് വേറിട്ട അനുഭവമായി പലര്‍ക്കും തോന്നുന്നു .

– Jisho Sunil

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s