വായനയുടെ പുതിയ വഴിത്താരകള്‍

books1ബെംഗളുരു: പുതുമണം മാറാത്ത പുസ്തകതാളുകളില്‍ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലി കനവുകള്‍.വിരലുകളുടെ മാന്ത്രികസ്പര്‍ശത്തില്‍ താളുകള്‍ മറിയുമ്പോള്‍ പുസ്തകങ്ങള്‍ നമുക്കായ് ഒരുക്കുന്ന  അറിവിന്‍റെ വിരുന്ന്‍.

നമുക്ക് ചുറ്റും എല്ലാം മാറുന്നു. മാറ്റത്തിന്‍ അലകള്‍ നമ്മുടെ പുസ്തകങ്ങളെയും പുസ്തകശാലകളെയും എങ്ങന സ്വാധിനിക്കുന്നു.  വായനക്കാര്‍ അഭിപ്രായപ്പെടുന്നു, സ്കൂള്‍ അദ്ധ്യാപികയായ ഗൌരി ഇങ്ങനെ പറഞ്ഞു “വിവരസങ്കേതിക വിദ്യ വളരെ മുന്നേറിയിരിക്കുന്നു. ഓണ്‍-ലൈന്‍ വായനയും, കിന്‍റെലും അച്ചടിമഷിയുടെ ലോകത്തുനിന്നും പുസ്തകങ്ങളെ മാറ്റുമ്പോള്‍ വീടിന്‍റെകോണില്‍ മാറാല പിടിക്കുന്ന പൈതൃകസ്വത്തായി നമ്മുടെ പുസ്തകങ്ങള്‍ മാറുമോ”..

വിരല്‍തുമ്പില്‍ വിരിയുന്ന അറിവിന്‍റെ പ്രവാഹം. പുതിയ തലമുറ വിവരസാങ്കേതികവിദ്യയെ കൈ നീട്ടി സ്വീകരിക്കുന്നു. ഓണ്‍ലൈന്‍ വായനയെകുറിച്ച് സ്കൂള്‍ വിദ്യാര്‍ഥിയായ നിഖില്‍      അഭിപ്രയപ്പെടുന്നതിങ്ങനെയാണ്’’ .  പുതിയ പുസ്തകങ്ങള്‍ക്കായ് ഇപ്പോള്‍ കാത്തിരിക്കേണ്ട. പുസ്തകങ്ങള്‍ സുക്ഷിച്ചു വയ്ക്കേണ്ട സ്ഥല ലഭ്യതയും ഓണ്‍ലൈന്‍ വായന നല്‍കുന്ന സാമ്പത്തിക ലാഭം  ഇവയെക്കുറിച്ച് ചിന്തിച്ചു നോക്കുക. യുവതലമുറ പ്രായോഗിക വശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധാവാന്മാരകുന്നുവോ.

പുസതകങ്ങളുമായുള്ള മാനസികമായ അടുപ്പം ഒട്ടനവധി വായനക്കാരെ പുസ്തകശാലയിലേക്ക് എത്തിക്കുന്നു. നല്ലൊരു വായനക്കാരിയുംചിത്രകാരിയുമായ അനഖ അഭിപ്രായപ്പെട്ടു “ഞാന്‍ തേടുന്ന പുസ്തകങ്ങളെ കുറിച്ച് വിലയിരുത്തിയ ശേഷം വായിക്കാന്‍ പുസ്തകശാലകള്‍ സഹായിക്കുന്നുണ്ട്. എന്നെപ്പോലെയുള്ള അനേകര്‍ അവിടെ വരുന്നു, തെരഞ്ഞുപിടിച്ച് വാങ്ങിവായിക്കുന്ന അനുഭവം വേറിട്ടത് തന്നെയാണ്”.  ഫ്ളിപ്കാര്‍ട്ട് അമസോണ്‍ തുടങ്ങിയ  ഇ-കാര്‍ട്ടുകള്‍ പുസ്തകശാലയ്ക്ക് നേര്‍ക്കുവിടുന്ന വെല്ലുവിളികള്‍ കണ്ണടച്ചു തള്ളാനാവില്ല.യെലഹങ്കയിലെ ബാലാജി ബുക്സ് ഷോപ്പുടമ ഇങ്ങനെ അഭിപ്രായപ്പെട്ടു”. ഓണ്‍ലൈന്‍ വായനയും ഷോപ്പിങ്ങും ഞങ്ങളുടെ കച്ചവടം കുറയ്ക്കുന്നു. പുസ്തക വില്പന കൊണ്ട് മാത്രം പിടിച്ച് നില്‍ക്കാനാവില്ല. ഞങ്ങള്‍ നിലനില്‍പ്പിന്‍റെ ഭീതിയിലാണ്.’’

അതെ പുസതകങ്ങളും പുസ്തകശാലകളും നിലനില്‍പ്പിന്‍റെ ഭീഷണി നേരിടുന്നു. വായനക്കാര്‍ക്ക്‌ പുതുമ നല്‍കിക്കൊണ്ട് വിപണിയിലെ പുതിയ വില്പന തന്ത്രങ്ങള്‍ പയറ്റാന്‍ ഇവര്‍ ശ്രമിക്കേണ്ടതുണ്ട്‌. പുസതകങ്ങളും അവയോടു ബന്ധപ്പെട്ട തൊഴില്‍സാധ്യതകളും ഇന്ത്യയിലെ ആയിരക്കണക്കിന്ആളുകളുടെ ജീവസന്ധാരണ മാര്‍ഗങ്ങളില്‍ ഒന്നാണ്.

പുസ്തകങ്ങള്‍ നമ്മെ ചതിക്കാത്ത കൂട്ടുകാര്‍. കാലങ്ങളായ് നാം കേട്ടു തഴമ്പിച്ചപഴമൊഴി. ഈയിടെ പഴമൊഴി കാണിക്കുന്ന വിരോധാഭാസം പുസ്തകശാല ഉടമകളുടെ കണ്ണുകളെ ആകുലചിത്തരാക്കുന്നു.

പുസ്തകങ്ങളുടെ മാറുന്ന ഭാവങ്ങള്‍ വായനക്കാരില്‍ സമ്മിശ്ര വികാരങ്ങള്‍ ഉളവാക്കുന്നു. ഓണ്‍ലൈന്‍ വായനയും എഴുത്തും നമ്മളില്‍ ബൗദ്ധിക വികാരതലങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കും കാലം സാക്ഷിയാവുന്നു, ഇതിന്‍റെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച് കാലത്തിനു മാത്രമേ ഉത്തരം നല്‍കാനാവൂ.

– Jisho Sunil

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s