സീനയുടെ വെളിപ്പെടുത്തല്‍…….

ബെംഗളുരു:  ഒരു ശരത്കാല മഞ്ഞുകണംപോലെ നേര്‍ത്തതും വെളുത്തതുമായ അവളുടെ നിഷ്കളങ്കമായ മനസ്സും സ്നേഹവും… കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് വരെ അതായിരുന്നു ജിഷോ. പിന്നെ പതുക്കെപ്പതുക്കെ അവ ള്‍എല്ലാത്തില്‍നിന്നും ഓടിഒളിക്കുന്നപോലെ കാണപ്പെട്ടു. ജിഷോ അവള്‍ ഉറങ്ങുകയായിരുന്നു. വസന്തവും ഗ്രീഷ്മവും ദിനരാത്രങ്ങള്‍ പങ്കിട്ട ഋതുഭേദകാഴ്ചകള്‍ കാണാതെ അവള്‍ ആര്‍ത്തിയോടെ നിദ്രയെ പുല്‍കികൊണ്ടേയിരുന്നു.

സുനില്‍ അവളെ ഉണര്‍ത്താന്‍ കാലം നിയോഗിച്ച സുഹൃത്തും……കാലചംക്രമണത്തെ ജിഷോയുടെ ഉറക്കം ഒരുതരത്തിലും ബാധിച്ചിരുന്നില്ല. പ്രപഞ്ചത്തിലെ യാതൊന്നും തന്നെ ബാധിക്കില്ലെന്ന് വിശ്വസിച്ച സുനില്‍ തന്‍റെ ഭ്രമണ പഥത്തിലെ ഭുമി പതുക്കെപ്പതുക്കെ നിശ്ചലമാവുന്ന കാഴ്ച ഭീതിയോടെ തിരിച്ചറിഞ്ഞു………ഒരു ശിശിരമാസപുലരിയില്‍ ജിഷോ  ഉണര്‍ന്നു.
കാലത്തിന്‍റെ പരീക്ഷണശാലകളില്‍ നിന്നും സുനില്‍ കൊണ്ടുവന്ന അമൃത് അവളെ ആലസ്യത്തിന്‍റെ അകമ്പടിയോടെയാണ് ഉണര്‍ത്തിയത്. ഉണര്‍ന്നപ്പോള്‍ ജിഷോയുടെ ചുറ്റും എല്ലാം മാറിയിരുന്നു.  രൂപഭാവങ്ങളില്‍ അവളും ഏറെ മാറിയിരുന്നു. ആത്മവിശ്വാസത്തിന്‍റെ തണുപ്പും ഭയത്തിന്‍റെ ചൂടും അവള്‍ തിരിച്ചറിഞ്ഞു. ലോകത്തിന്‍റെ വര്‍ണകാഴ്ചകള്‍ അവളുടെ അഭ്രപാളികളില്‍ മങ്ങിയതും പൊടിപിടിച്ചതുമായ് കാണപ്പെട്ടു. എങ്ങനെ, എനിക്ക്, എന്തുകൊണ്ട് ഉത്തരം കിട്ടാത്ത സമസ്യകള്‍……അവളുടെ പകലിനെയും രാവുകളെയും വേട്ടയാടികൊണ്ടേയിരുന്നു.  വിരല്‍പോയവന്‍ കൈയ്യില്ലാത്തവനെ കണ്ടാശ്വസിക്കുക അല്ലെങ്കില്‍ വിരലുണ്ടെന്ന മൂഡസ്വര്‍ഗ്ഗത്തില്‍ ജീവിക്കുക ലോകം അവള്‍ക്ക്‌ നല്‍കിയ മഹത്തായ ഉപദേശം.

അവള്‍ക്ക് ശല്യമില്ലാതെ ഉറങ്ങാനും അവള്‍  ഉറങ്ങുന്നത് ലോകം അറിയാതിരിക്കുന്നതിനും അവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും പറ്റിയ സൌരയുഥത്തിലെ സുരക്ഷിതമായൊരു ഇടം തേടിയായിരുന്നു പിന്നെ യാത്ര. പ്രവര്‍ത്തികളുടെ അകമ്പടിയില്ലാത്ത വാക്കുകളുടെ നാട്ട്യം.. സഹതാപം ഇരയായവരോക്കെയും  ഒറ്റസ്വരത്തില്‍ നികൃഷ്ടമെന്നു സമ്മതിച്ച വികാരത്തില്‍ നിന്നും അവള്‍ ഓടി രക്ഷപെടുകയായിരുന്നു.

ഉണര്‍ന്നിരുന്നുകൊണ്ട്‌ ഉറക്കം നടിക്കുവാന്‍ എളുപ്പമാണ്. പക്ഷെ ഉറങ്ങിക്കൊണ്ട് ഉണര്‍ന്നിരിക്കാന്‍ നല്ല ശ്രമം വേണം. ജിഷോ ഉണരാനുള്ള വഴികളിലാണ്‌. ഇരുപതുകളില്‍ ജിഷോയുടെ കവിതകളില്‍ സൌഹ്യദമായിരുന്നു കാതല്‍.  രക്തബന്ധത്തിനും ജീനുകളുടെ നിഗൂഢതയ്ക്കും അപ്പുറത്തെ മഹത്തായ വികാരത്തെകുറിച്ചും നിസ്വാര്‍ത്ഥമായ സ്നേഹത്തെക്കുറിച്ചും അവള്‍ കവിതകള്‍ എഴുതികൂട്ടി. പക്ഷെ കാലം അവളെകൊണ്ട് തത്വശാസ്ത്രം മാറ്റിയെഴുതിച്ചപോലെ…….

ജിഷോ മാറിയിരിക്കുന്നു. അവള്‍ അവളുടെ സുര്യനും നക്ഷത്രകുഞ്ഞും അടങ്ങിയ ചെറിയ ലോകത്തിലാണ്……അവള്‍ കാരണം നിരത്തുന്നു. അതിജീവനത്തിന്‍റെ കണക്കുകൂട്ടലില്‍ ഓരോരുത്തരും വേറിട്ട വഴികളിലാണ്‌….കണക്കുകള്‍ പിഴച്ചാല്‍ വലിയ പിഴകൊടുക്കേണ്ടിവരും. ഒരു നല്ലകുടുബം എന്ന ലോകത്തിലെതന്നെ ആദ്യത്തേതും ഉദാത്തവുമായ വ്യവസ്ഥപിതസ്ഥാപനത്തിനു മാത്രമേ നീ വീഴുമ്പോള്‍ നിന്നെ താങ്ങാനാവൂ എന്നു കാലം തെളിയിച്ച സത്യം. ഒരു പക്ഷെ സുനില്‍ അവളെ ബോധപൂര്‍വം പഠിപ്പിക്കാന്‍ ശ്രമിച്ച സത്യം.

ഞാന്‍ സീന,  ജിഷോയുടെ എക്കാലത്തെയും സുഹൃത്ത്. എനിക്ക് ശേഷമാണ് സുനില്‍ ഞങ്ങളുടെ ഇടയിലേക്ക് വിവാഹം എന്ന സരണിയിലൂടെ വന്നത്. തന്‍റെ ഭ്രമണപഥത്തിലെ ഓരോ അണുവിനും അടുക്കും ചിട്ടയും കല്‍പ്പിക്കുന്ന പ്രായോഗികബുദ്ധിയുടെ അമരക്കാരനായ സുനില്‍  ജിഷോയെ വളരെയധികം മാറ്റിയിരിക്കുന്നുവോ….?

– Jisho Sunil

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s