അംഗീകാരത്തിന്‍റെ തിളക്കത്തില്‍ അക്കായി പദ്മഷലി

പാലസ്റോഡ: ആദിയില്‍ ദൈവം അവരെ  സൃഷ്ടിച്ചു.ആണും പെണ്ണുമായ് സൃഷ്ടിച്ചു.സൃഷ്ട്ടിയുടെ പൂര്‍ണ്ണതയില്‍ ആകാശത്തിനു കീഴില്‍ ജീവന്‍റെ തുടിപ്പുകളെല്ലാം ആണോ പെണ്ണോ ആയി വേര്‍തിരിയുന്നു.സൃഷ്ട്ടിയുടെ ഈ ദൃശ്യ ചമത്കാരത്തിനു നേരെ വലിയൊരു ചോദ്യവുമായ് ഒരുവള്‍.

ഈ വര്‍ഷത്തെ കന്നഡ രാജ്യോത്സവ അവാര്‍ഡ്‌ ജേതാവായ അക്കായി പദ്മഷലി ബെംഗളുരു പാലസ്റോഡിലെ റേഡിയോ ആക്റ്റീവ് സ്റ്റേഷനില്‍ റേഡിയോ ജോക്കിയായ അക്കായ്‌ നാപുംസഗ ലിംഗത്തില്‍ പെട്ട ഒരുവളാണ്. നപുംസഗ വര്‍ഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പൊരുതലില്‍ സൃഷ്ട്ടിയുടെ നിഗൂഡതകളില്‍ വേറിട്ട സൌന്ദര്യമായി ഇവരുടെ ശബ്ദം ഉയരുന്നു,തനിക്ക് ലഭിച്ച പുരസ്കാരത്തെ കുറിച്ചു തന്നെകുറിച്ചും ചുറ്റുമുള്ള ലോകത്തേകുറിച്ചും അക്കായിയുടെ വാക്കുകളിലൂടെ വേദനകളിലൂടെ പോരാടലുകളിലൂടെ അവര്‍ നമ്മെ കൊണ്ടുപോവുന്നു.

കന്നഡ രാജ്യോത്സവ അവാര്‍ഡ്‌ ലഭിച്ചതിനോട് അക്കായി ഇങ്ങനെ പ്രതികരിക്കുന്നു “വ്യക്തികള്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ നല്‍കുന്ന ഈ അവാര്‍ഡ്‌ ലഭിച്ചതിനു ശേഷം സമൂഹത്തോടുള്ള എന്‍റെ പ്രതിബദ്ധത വര്‍ദ്ധിച്ചതായ് തോന്നുന്നു.പ്രത്യേകിച്ചും ദുര്‍ബല വിഭാഗത്തില്‍പ്പെട്ട വരുടെ ആവശ്യങ്ങളെ കുറിച്ച് അധികാരികളെയും ജനങ്ങളെയും ബോധവന്മാരക്കണ്ട ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നു.”

നാപുംസഗ വര്‍ഗ്ഗത്തില്‍പെട്ടവരെക്കുറിച്ചു ജനങ്ങള്‍ക്ക്‌ പരിമിതമായ അറിവു മാത്രമാണുള്ളത്. ഇവരും നമ്മിലൊരുവരെപ്പോലെ മജ്ജയും മാംസവും അതിനുമുള്ളിലെവിടെയോ ഒളിപ്പിച്ച നഷ്ടസ്വപ്നങ്ങളും മോഹഭംഗങ്ങളും പേറി ജീവിക്കുന്ന നഗ്നമായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിനിധികളാണ്.

ജഗദീഷ് എന്ന എട്ടു വയസ്സുകാരനില്‍നിന്നും     അക്കായിയിലേക്കുള്ള യാത്ര നീറിപുകഞ്ഞ വേദനകളില്‍ നിന്നും ഉടലെടുത്ത അനുഭവത്തിന്റെ തീച്ചൂളയിലെ പതം വരുത്തിയ സ്വര്‍ണശോഭയായ് ഇവരെ മാറ്റിയിരിക്കുന്നു. എട്ടു വയസ്സുവരെ ജഗദീഷിന് ചുറ്റും അസാധാരണമായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പ്രക്ഷുബ്ധമായ കൌമാരത്തില്‍ ജഗദീഷ് തന്‍റെ ചുറ്റുമുള്ള ലോകത്തിലേക്ക്‌ വിളിച്ചു പറഞ്ഞ വിചിത്രമായ സത്യം ഇതായിരുന്നു ജൈവപരമായി പുരുഷനായ താന്‍ ഒരു സ്ത്രീ ആകാന്‍ ആഗ്രഹിക്കുന്നു എന്നാണ്.

തിളച്ച ചൂടുവെള്ളം അക്കായിയുടെ കാലില്‍ ഒഴിച്ച് കൊണ്ടാണ് പിതാവ് പ്രതികരിച്ചത്. വിചിത്രവും അസാധാരണവുമായ സത്യങ്ങള്‍ക്കു നേരെ സമൂഹത്തിന്‍റെ പ്രതികരണം ചരിത്രാതീതകാലം മുതല്‍ക്കേ വിചിത്രവും അസാധാരണവുമായിരുന്നു എന്നുള്ളത് വലിയൊരു വിരോധഭാസമാണ്.

തന്‍റെ ചുറ്റുമുള്ള ലോകത്തില്‍നിന്നും ഓടി ഒളിക്കാന്‍ ശ്രമിച്ച അക്കായി വീടു വിട്ടിറങ്ങി നാലു വര്‍ഷത്തോളം നപുംസകവര്‍ഗ്ഗത്തില്‍ പെട്ടവരോട് ചേര്‍ന്ന് ലൈംഗികതൊഴിലാളിയായി ജീവിച്ചു. ഇതിലൂടെ ഈ ദുര്‍ബലവും ഒറ്റപ്പെട്ടതുമായ മനുഷ്യസമൂഹം നേരിടുന്ന ശാരീരികവും വൈകാരികവും ആയ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞു. അക്കായി സമൂഹത്തോട് ചോദിക്കുന്നു, “ഒരു കുറ്റവാളിക്കോ ഭീകരപ്രവര്‍ത്തകനോ ലഭിക്കുന്ന മര്യാദപോലും സമൂഹം നാപുംസകവര്‍ഗ്ഗത്തിനു കൊടുക്കുന്നുണ്ടോ? ഞങ്ങളുടെ ശാരീരികവും ഭൌതികവും വൈകാരികവും ആവശ്യങ്ങള്‍ക്ക് എവിടെ നിന്ന് സഹായം ലഭിക്കും”.

സമൂഹം ചിട്ടപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെല്ലാം ലിംഗവിഭജനത്തിലെ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നീ രണ്ടു വിഭാഗത്തിനുവേണ്ടിയാണ്. ഇതിനിടയില്‍ ഇതില്‍ രണ്ടിലും പെടാത്ത ഇവരുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ഇവര്‍ എവിടെ പോകും. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന  ഇവരില്‍ ഭൂരിഭാഗവും ലൈംഗികതൊഴിലാളികളായി മാറുന്നു. മറ്റു പലരും ഭിക്ഷാടനം ഉപജീവനമാര്‍ഗ്ഗമാക്കിയിരിക്കുന്നു. മാരകമായ ലൈംഗിക രോഗങ്ങള്‍ക്ക് അടിമപ്പെട്ട് ആയുസെത്താതെ മണ്മറഞ്ഞു പോകുന്നു .

അക്കായി പോരാട്ടത്തിലാണ്താനുള്‍പ്പെടുന്ന തന്‍റെ സമൂഹത്തിന്‍റെ പ്രതിനിധിയായ്, അവരുടെ വേദനകള്‍ക്ക് സ്വാന്ത്വനമായി, അവരുടെ പുനരധിവാസത്തിനായി, ചുറ്റുമുള്ള വലിയ സമൂഹത്തോട് മറ്റൊന്നും നല്കാനയില്ലെങ്കിലും തങ്ങളെയും മനുഷ്യരായി കരുതുവാനെങ്കിലും സന്മനസ്സുള്ളവരായി മാറുവാനായി…..

Jisho Sunil

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s